SEARCH


Perumpuzhayachan Theyyam - പെരുമ്പുഴയച്ചന്‍ തെയ്യം

Perumpuzhayachan Theyyam - പെരുമ്പുഴയച്ചന്‍ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Perumpuzhayachan Theyyam - പെരുമ്പുഴയച്ചന്‍ തെയ്യം

വള്ളുവരുടെ (കടവന്മാരുടെ) ആരാധനാമൂർത്തിയായി കെട്ടിയാടിപ്പെടുന്ന ഒരു തെയ്യമാണ് പെരുമ്പുഴയച്ചൻ തെയ്യം. കണ്ണൂർ, കാസർകോട് ജില്ലകളിൽ പല ഇടങ്ങളിലും ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.

വടുവ വംശത്തിലെ കങ്കാണ ദേവനും വാരിക്കാ ദേവിയും കുഞ്ഞുങ്ങളില്ലതെ വിഷ്ണുവിനെ ഭജിച്ചതു വഴി ഒരു വരം ലഭിച്ചു.വീര സന്താനം ജനിക്കുമെന്നും സ്വദേശം വീട്ട് മലനാട്ടിൽ പോയി പരദേവതയായി തീരുമെന്നുമായിരുന്നു വരം. പിറന്ന പൊന്മകനെ അവർ വിദ്യകൾ പഠിപ്പിച്ചു. പിന്നീടവൻ അമ്മാവനായ വടുവ ചെട്ടിയെ പോയി കണ്ടു. കച്ചവടത്തിനു പോകുന്ന കൂട്ടുകാർക്കൊപ്പം പോകുവാൻ തന്നെയും അനുവദിക്കണമെന്ന് അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അമ്മാവൻ സമ്മതിച്ചു എരുതുകളെ നൽകുന്നു. വഴി ദൂരം താണ്ടി ചങ്ങാതികളൊപ്പം തിരുനെല്ലിയിലെത്തിയപ്പോൾ ചുങ്കത്തിൻ്റെ പേരിൽ തിരുനെല്ലി പെരുമാളുമായി ഇടഞ്ഞു. ചങ്ങാതിമാർ ചതിയിൽ പെട്ടു. പെരിയ പിഴച്ചു പലവഴി താണ്ടിയ പൊന്മകൻ മരണാനന്തരം പെരുമ്പുഴയിൽ വന്നു പെട്ടു. അങ്ങനെ പെരുമ്പുഴയച്ചൻ തെയ്യം തെയ്യമായി മാറി. “പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണോനല്ലോ പെരുമ്പുഴയച്ചന്‍” എന്നാണു ഐതിഹ്യം.

വേറൊരു ഐതീഹ്യം

ചെറുപ്പത്തിലെ സകല വിദ്യകളും പഠിച്ചെടുത്ത ദേവന്‍ കച്ചവടക്കാരായ കാരണവര്‍ പോകുമ്പോള്‍ അവരുടെ കൂടെ കച്ചവടത്തിനു പോകാന്‍ വാശിപിടിക്കുകയും നിനക്ക് കച്ചവടം ചെയ്യാന്‍ അറിയില്ലെന്ന് പറഞ്ഞു അവര്‍ കൂട്ടാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അറിയാതെ അവരെ പിന്തുടര്ന്നച ദേവന്‍ സ്വന്തമായി കച്ചവടം നടത്തി പ്രശസ്തനാവുകയും ചെയ്യുന്നു.

ആദ്യം കാലി കച്ചവടം ചെയ്ത ദേവന്‍ പിന്നീട് തുവര, കടല, വെല്ലം, കൽക്കണ്ടം തുടങ്ങിയ പല വ്യജ്ഞനങ്ങള്‍ കച്ചവടം നടത്തി. തൻ്റെ മായയാല്‍ കടല ചെറുമണി ചരലായും, കൽക്കണ്ടി വെങ്കല്ലായും മറിച്ചു മീത്തലെ വീട്ടില്‍ പെരുമാൾക്ക് ചുങ്കം വീഴ്ത്താന്‍ പണം കയ്യിലുണ്ടായിരിക്കെ വെളുത്തരി കൊണ്ട് ചുങ്കം വീഴ്ത്തി മായ കാണിച്ചു. കച്ചവടം കഴിഞ്ഞു മടങ്ങുന്ന വഴി രാത്രി ഘോരമായ ചെന്നികുത്ത് വന്ന് കയ്യിലുണ്ടായിരുന്ന ചൂട്ടും നഷ്ടപ്പെട്ടു. കണ്ണ് കാണാതായി വഴി പിഴച്ച് പെരുമ്പുഴയാറ്റില്‍ വീണു മരണപ്പെട്ടു. പിറ്റേന്ന് മീന്‍ പിടിക്കാന്‍ പോയ ഒരു വള്ളുവന് ദേവനെ വലയില്‍ കിട്ടി. അതോടു കൂടി വള്ളുവൻ്റെ വീട്ടില്‍ പല ദൃഷ്ടാന്തങ്ങളും കണ്ടു തുടങ്ങി. ജ്യോത്സരെ വരുത്തി നോക്കിയപ്പോള്‍ ഇതൊരു സാധാരണ മനുഷ്യനല്ലെന്നും കുലം കാക്കാന്‍ പോന്നൊരു ദൈവമാണ് എന്ന് കണ്ടു. അങ്ങിനെ വള്ളുവന്മാനരുടെ കുലദൈവമായി മാറിയെന്നും അവര്‍ പയംകുറ്റി, ഇറച്ചി, മത്സ്യം എന്നിവ നിവേദ്യമായി നല്കു്കയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു ഐതിഹ്യം.

പെരുമ്പുഴയച്ചൻ തെയ്യം ക്ഷേത്രം നാടോൽ വടകര, കല്ലൂരി പെരുമ്പുഴയച്ചൻ കോട്ടം കീച്ചേരി പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ ഈ തെയ്യം കെട്ടിയാടുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848